Select Page

അല്ലാഹുവിലേക്ക് അടിമകൾക്ക് എത്തിച്ചേരാനുള്ള വഴി…!

പരിശുദ്ധമായ അല്ലാഹുവിന്റെ ദീൻ പ്രകടനപരതയുടെ പിടിയിലമർന്ന സമയത്ത് ഒരു പരിഷ്കർത്താവായി ഉദയം ചെയ്ത സയ്യിദുനാ ഗൗസുൽ അഹ്ളം സയ്യിദ് മുഹ്യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ആത്മജ്ഞാനത്തിന്റെ വഴിയാണ് മഹത്തായ ഖാദിരിയ്യ ത്വരീഖത്ത്. അവിടത്തേക്ക് മുഹ്യുദ്ധീൻ എന്ന “ദീനിനെ പുനരുജ്ജീവിപ്പിച്ചവർ” സ്ഥാനപ്പേര് അല്ലാഹു നൽകി ആദരിച്ചു. മഹാനവർകൾ ഔലിയാക്കളുടെ തലവനായി അന്ത്യനാൾ വരെ ആ മഹത്തായ ത്വരീഖത്തിലൂടെ അല്ലാഹുവിന്റെ ദീൻ സംരക്ഷിച്ചുകൊണ്ടിരിക്കും. അവിടുന്ന് പുണ്ണ്യ റസൂൽ മുഹമ്മദ് നബി (സ) തങ്ങളുടെ പവിത്രമായ സന്താന പരമ്പരയിൽ അമ്പിയാക്കളുടെ അനന്തരാവകാശിയായി വന്നവരായിരുന്നു. അദ്ദേഹത്തിന്റെ കറാമത്തുകൾ പുണ്ണ്യനബിയുടെ മുഹ്ജിസത്തുകളാണ്. ഗൗസുൽ അഹ്ളം തങ്ങളുടെ തർബിയത്തിന്റെ ദൗത്യമാണ് അവിടുത്തെ ഇരുപത്തി മൂന്നാമത്തെ പൗത്രൻ സയ്യിദ് അഹ്മദ് മുഹ്‌യിദ്ധീൻ നൂരിഷാഹ് ജീലാനി അൽ-മഹ്‌റൂഫ് നൂരിഷാഹ് സാനി (ത്വ.ഉ) തങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മഹാനവർകൾക്ക് ഹൈദരാബാദിലെ മുസ്ലിം പണ്ഡിത ലോകം ഖൻസുൽ മാഷാഇഖ് എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. പ്രബോധനവഴിയിലെ ശൈലി പിതാമഹനായ നൂരിഷാഹ് തങ്ങളുടെ ജീവിതവും ചരിത്രവും ഓർമ്മപ്പെടുത്തുന്നതിനാൽ നൂരിഷാഹ് സാനി (രണ്ടാമൻ) എന്ന് വിളിക്കപ്പെട്ടു..

മഹാനായ നൂറു മശാഇഖ് (റ)

മുസ്ലിം കേരളത്തിന്റെ മത വൈജ്ഞാനിക വിപ്ലവത്തിന്റെ ആണിക്കല്ല് ബഹുമാനപ്പെട്ട സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയുടെ മഹത്തായ മദ്രസ്സാ സംവിധാനങ്ങളാണ്. മദ്രസ്സകളുടെ മാതാവ് എന്നറിയപ്പെടുന്ന ഉമ്മുൽമദാരിസ് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും കേരളത്തിലെ ലക്ഷക്കണക്കിന് മുസ്ലിം ഉമ്മത്തിനെ മഹത്തായ ആത്മീയ വഴിയിലേക്ക് നയിച്ചവരുമായ നൂറുൽ മശാഇഖ് അസ്സയ്യിദ് അഹ്മദ് മുഹ്‌യിദ്ധീൻ നൂരിഷാ ജീലാനി (റ)

ഖുത്ബുൽ മശാഇഖ് (റ)

പിതാവായ നൂറുൽ മശാഇഖ് അഹ്മദ് മുഹ്‌യിദ്ധീൻ നൂരിഷാ ജീലാനി (റ) വിന്റെ ദീർഘ കാല ശിക്ഷണത്തിൽ അവിടുന്ന് തന്റെ ലക്ഷക്കണക്കിന് മുരീദുമാർക്ക് അത്താണിയായി നൽകിയ വരദാനമായിരുന്നു ഖുത്ബുൽ മശാഇഖ് അസ്സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) തങ്ങൾ. ആ ത്യാഗ പൂർണ്ണമായ ജീവിതത്തിന്റെ നേർസാക്ഷികളായിരുന്നു നൂറുൽ മാഷാഇഖിന്റെ ഖലീഫമാരും മുരീദുമാരും. മഹാനായ പിതാവിന്റെ ദൗത്യം വളരെ കൃത്യമായി ഏറ്റെടുത്ത് നടത്തിയ തർബിയത്തിന്റെ മഹോന്നതമായ ജീവിതം അവിസ്മരണീയമാണ്.

സയ്യിദ് നൂരിഷാഹ് സാനി സർക്കാർ ജീലാനി (ത്വ.ഉ)

ഖുത്ബുൽ മശാഇഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിന്റെ പുത്രൻ, സിൽസില നൂരിയ്യയുടെ ജാനിഷീൻ, പിതാവ് ഏൽപ്പിച്ച ആത്മീയ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്ന ശൈഖുനാ ഖൻസുൽ മശാഇഖ്, അസ്സയ്യിദ് അഹ്മദ് മുഹ്‌യിദ്ധീൻ നൂരിഷാഹ് ജീലാനി  അൽ-മഹ്‌റൂഫ് നൂരിഷാഹ് സാനി ത്വ.ഉ. അല്ലാഹു അവിടുത്തെക്ക് ദീർഘായുസ്സും ആഫിയത്തും തൗഫീഖും നൽകട്ടെ… നമ്മൾക്ക് അവിടത്തെ തർബിയത്തിൽ ജീവിക്കാനാവട്ടെ… ആമീൻ

ഉസ്താദ് ശറഫുദ്ധീൻ ഖലീലി നൂരി (ത്വ.ഉ)

നൂറുൽ മശാഇഖ് അഹ്മദ് മുഹ്‌യിദ്ധീൻ നൂരിഷാ ജീലാനി (റ) വിന്റെ ഖലീഫമാരും മതവൈജ്ഞാനിക രംഗത്തെ പ്രബലരുമായ ഗുരുനാഥന്മാരുടെ ശിഷ്വത്വത്തിലും ഖുത്ബുൽ മശാഇഖ് അസ്സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) തന്റെ നാട്ടിൽ സ്ഥാപിച്ച പരിശുദ്ധമായ സ്ഥാപനം ജാമിഅഃ ആരിഫിയ്യ നൂരിയ്യയിൽ മഹാനവർകളുടെ ദീർഗ്ഗകാല ആത്മീയ ശിക്ഷണത്തിലും കഴിയാൻ ഭാഗ്യം ലഭിച്ചവരാണ് ശറഫുദ്ധീൻ ഖലീലി നൂരി (ത്വ.ഉ). ഖുത്ബുൽ മശാഇഖ് അസ്സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിൽ നിന്നും ഖാദിരി, ചിശ്തി ത്വരീഖത്തുകളുടെ ഖിലാഫത്തും ഉസ്താദിന് ലഭിച്ചിട്ടുണ്ട്.

ആത്മീയ ഗുരു വേണോ..?

പാപമോചനത്തിന്റെ വഴിയിലൂടെ അല്ലാഹുവിലേക്ക് വഴി നടത്താൻ ഒരു മുറബ്ബിയായ ശൈഖിന്റെ ആവശ്യമുണ്ടോ…? എന്താണ് ഏകാംഗ ശൈഖിന്റെ അനിവാര്യത അറിഞിരിക്കുക.

ആരാണ് മുറബ്ബി…?

വ്യാജന്മാരുടെ സാന്നിധ്യം മൂല്യമുള്ള സകല മേഖലകളിലും ഉണ്ടെന്നത് വസ്തുതയാണ്. അവിടെ യാഥാർഥ്യത്തെ തിരിച്ചറിയാൻ കൃത്യമായ മാനദണ്ഡങ്ങൾ വേണം. എന്താണാ മാനദണ്ഡങ്ങൾ

നല്ല മുരീദ് ആവാം…!

ആത്മ ജ്ഞാനത്തിന്റെ തീവ്ര പരീക്ഷണ വഴിയിലെ ഒരു യാത്രികൻ എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കി അവനെ വഴിപിഴപ്പിക്കുന്ന തെറ്റായ ധാരണകൾ എന്തെല്ലാം

അല്ലാഹുവിൽ വിശ്വസിക്കുന്നതിലും തെറ്റായ ധാരണകൾ പുലർത്തുന്നവർ…!

എന്താണ് മതം, വിശ്വാസം...?

നിഗൂഢമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് എത്തിനോക്കാനുള്ള കഴിവും പ്രാപ്തിയും തന്ന് ഇതര സൃഷ്ടികളിൽ നിന്ന് മനുഷ്യനെ സ്രേഷ്ടനാക്കിയ സൃഷ്ട്ടാവ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താൻ അവനെ പ്രേരിപ്പിക്കുന്നു. ശരിയായ ചിന്തയിലൂടെ ആ ദൗത്യത്തിലേക്ക് നടന്നടുക്കാനുള്ള വിശ്വാസപരമായ കാര്യങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള കർത്തവ്യങ്ങളാണ് മതം.

എന്താണ് ത്വരീഖത്തും ശരീഅത്തും...?

പ്രപഞ്ച സൃഷ്ട്ടാവായ അല്ലാഹുവിനെ അറിയാലാണ് മനുഷ്യ ജന്മത്തിന്റെ ധൗത്യം. ശരീഅത്ത് അതിനുവേണ്ടി അല്ലാഹു നൽകിയ ഒരു സമഗ്രമായ ജീവിത പദ്ധതിയാണ്. അതിനെ ഒരു സമുദ്രത്തോട് ഉപമിച്ചാൽ ആ സമുദ്രത്തിലൂടെ ലക്ഷ്യത്തിലേക്കുള്ള യാത്ര നടത്താൻ വഴിയറിയുന്ന ഒരു കപ്പിത്താന്റെ കപ്പലാണ് ത്വരീഖത്ത്.

ഖാദിരിയ്യ, ചിശ്തിയ്യ ത്വരീഖത്തുകൾ എന്താണ്...?

പരിശുദ്ധമായ അല്ലാഹുവിന്റെ ദീൻ പ്രകടനപരതയുടെ പിടിയിലമർന്ന സമയത്ത് ഒരു പരിഷ്കർത്താവായി ഉദിച്ചുയർന്ന പ്രകാശ കേന്ദ്രമായിരുന്നു സയ്യിദുനാ ഗൗസുൽ അഹ്ളം സയ്യിദ് മുഹ്യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ). അവിടത്തെ സരണിയാണ് ഖാദിരിയ്യ. ഇന്ത്യയുടെ ആത്മീയ വിഹായസ്സിൽ ജ്യോതിസ്സായ ഇന്ത്യയുടെ സുൽത്താൻ ഖാജാ മുഈനുദ്ധീൻ ചിശ്തി (റ) വിന്റെ സരണിയാണ് ചിശ്തി.

ത്വരീഖത്തില്ലാതെ അല്ലാഹുവിൽ എത്തിച്ചേരുമോ...?

ശൈഖില്ലാത്ത ഒരുവന്റെ ഷെയ്ഖ് ഇബ്‌ലീസായിരിക്കുമെന്ന് ഗൗസുൽ അഹ്ളം തങ്ങൾ പറഞ്ഞിട്ടുണ്ട്. നാഥനെ അറിയാൻ നിങ്ങൾ അവനെ അറിഞ്ഞവരോട് തന്നെ ചോദിക്കട്ടെ എന്നത് ഖുർആനിന്റെ അധ്യാപനമാണ്. ദൃശ്യലോകം പരീക്ഷണങ്ങളുടെ ഒരു ലോകമാണ്. ഇവിടെ മനുഷ്യനെ കൺഫ്യുഷനാക്കുന്ന ധാരാളം എലെമെന്റുകൾ തീർച്ചയായും അല്ലാഹു പടച്ചുവെച്ചിട്ടുണ്ട്. പരീക്ഷണങ്ങളിൽ വഞ്ചിതനാവാതെ അല്ലാഹുവിനെ തിരിച്ചറിയാൻ ശൈഖില്ലാതെയും ത്വരീഖത്തില്ലാതെയും സാധ്യമല്ല.

നൂരിഷാ ത്വരീഖത്ത് എന്താണ്...?

വിശ്വാസപരമായി അശ്അരി, മാതുരീദി സരണികളും കർമ്മ ശാസ്ത്ര പരമായി ഷാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ സരണികളും ഉൾകൊള്ളുന്ന ആത്മീയ വഴിയാണ് നൂരിഷാ ത്വരീഖത്ത്. ഖാദിരി, ചിശ്തി പോലെ പ്രമുഖമായ ത്വരീഖത്തുകൾ സംഗമിച്ച ജാമിഉസ്സലാസിൽ സയ്യിദ് അഹ്മദ് മുഹ്യുദ്ധീൻ നൂരിഷാഹ് ജീലാനി (നൂരിഷാഹ് സാനി സർക്കാരിന്റെ നേർ പിതൃവ്യൻ) തങ്ങളുടെ അവിസ്മരണീയമായ പരിഷ്‌കർത്തവ്യം മുതലാണ് ഈ മഹത്തായ വഴി നൂരിഷാ ത്വരീഖത്ത് ഇന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്.

നൂരിഷാ ത്വരീഖത്ത് പിഴച്ചതോ…?

ഖാദിരി, ചിശ്തി പോലെ പ്രമുഖമായ ത്വരീഖത്തുകൾ സംഗമിച്ച ജാമിഉസ്സലാസിൽ സയ്യിദ് അഹ്മദ് മുഹ്യുദ്ധീൻ നൂരിഷാഹ് ജീലാനി (നൂരിഷാഹ് സാനി സർക്കാരിന്റെ നേർ പിതൃവ്യൻ) തങ്ങളുടെ അവിസ്മരണീയമായ പരിഷ്‌കർത്തവ്യം മുതലാണ് ഈ മഹത്തായ വഴി നൂരിഷാ ത്വരീഖത്ത് ഇന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്. സയ്യിദവർകളുടെ രചനകളും അധ്യാപനങ്ങളും ഇന്നും ഏതൊരാൾക്കും വായിക്കാവുന്ന രീതിയിൽ ലഭ്യമാണ്.

വിശ്വാസപരമായി അശ്അരി, മാതുരീദി സരണികളും കർമ്മ ശാസ്ത്ര പരമായി ഷാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ സരണികളും ഉൾകൊള്ളുന്ന ആത്മീയ വഴിയാണ് നൂരിഷാ ത്വരീഖത്ത്. മറുത്തുള്ള ദുരാരോപണങ്ങളിലെ വങ്കത്തരങ്ങൾ കേവല വായനകൊണ്ട് തന്നെ ബോധ്യമാവുന്നതാണ്. മർക്കട മുഷ്ടിയോടെയല്ലാതെ ഒരു സത്യാന്വേഷിയുടെ നേരോടെ വായിക്കാനുള്ള അവസരമാണ് ഇവിടെ…!

തങ്ങളവർകളെ വഴിപിഴച്ചവർ എന്ന് പറയാനായി എതിരാളികൾ സാധാരണയായി ഉന്നയിക്കാറുള്ള അല്ലാഹുവിന്റെ ദാത്തിയായ മഇയ്യത്ത് വിശ്വാസവും എതിർവാദത്തിന്റെ പിഴവുകളും കേൾക്കുക.

കലിമയുടെ അർത്ഥം നിഷേധിച്ചെന്നോ...?

ഈ അടുത്തായി പുതിയ ചില ഗവേഷണങ്ങൾ മഹാനായ സയ്യിദവർകളെ തള്ളിപ്പറയാനായി ചിലർ നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങളവർകൾ കലിമയുടെ യഥാർത്ഥ അർത്ഥത്തെ നിഷേധിച്ചു എന്ന് തുടങ്ങിയ ആരോപണങ്ങൾ അതിന്റെ ഭാഗമാണ്.